Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saint Francis Xavier

വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​നെ​തി​രേ പ​രാ​മ​ർ​ശം: ഗൗ​തം ഖ​ട്ട​ർ അ​റ​സ്റ്റി​ൽ

പ​നാ​ജി:​ ഗോ​വ​യു​ടെ മ​ധ്യ​സ്ഥ​നാ​യി ആ​ദ​രി​ക്ക​പ്പെ​ടു​ന്ന വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് സേ​വ്യ​റി​നെ​തി​രേ അ​പ​കീ​ര്‍​ത്തി പ​രാ​മ​ര്‍​ശം ന​ട​ത്തി​യ തീ​വ്ര​വ​ല​തു​പ​ക്ഷ നേ​താ​വ് ഗൗ​തം ഖ​ട്ട​ർ അ​റ​സ്റ്റി​ൽ.

വെ​ള്ളി​യാ​ഴ്ച കു​ളു​വി​ൽ നി​ന്നാ​ണ് പ്ര​തി​യെ ഹി​മാ​ച​ൽ​പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഗോ​വ​യി​ൽ നി​ന്നു​ള്ള ക്രൈം​ബ്രാ​ഞ്ച് സം​ഘം താ​മ​സി​യാ​തെ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.സ​നാ​ത​ൻ മ​ഹാ​സം​ഘ് എ​ന്ന സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക​നാ​യ ഖ​ട്ട​റി​നെ​തി​രേ കോ​ട​തി നേ​ര​ത്തെ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന കു​റ്റം​ചു​മ​ത്തി ഇ​യാ​ൾ​ക്കെ​തി​രേ ര​ജി​സ്റ്റ​ർ​ചെ​യ്ത കേ​സി​ലാ​യി​രു​ന്നു ന​ട​പ​ടി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഒ​രു പൊ​തു​പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു വി​വാ​ദ പ​രാ​മ​ർ​ശം.

ഗു​രു സ്വാ​മി ബ്ര​ഹ്മേ​ശാ​ന​ന്ദ്, ഗോ​വ ഗ​താ​ഗ​ത മ​ന്ത്രി മൗ​വി​ൻ ഗോ​ഡി​ഞ്ഞോ, ബി​ജെ​പി എം​എ​ൽ​എ​മാ​രാ​യ സ​ങ്കു​ൽ​പ് അ​മോ​ങ്ക​ർ, ഡാ​ജി സ​ൽ​ക്ക​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു മോ​ശം വാ​ക്കു​ക​ൾ. ര​ണ്ടു ദി​വ​സ​ത്തി​ന​കം ഖ​ട്ട​റി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത് ഉ​റ​പ്പ് ന​ൽ‌​കി​യി​രു​ന്നു.

Latest News

Corehub Up